60 കിലോ മീറ്റര്‍ വേഗതയിലുള്ള കാറ്റിനും കനത്ത മഴയ്ക്കും സാധ്യത

60 കിലോ മീറ്റര്‍ വേഗതയിലുള്ള കാറ്റിനും കനത്ത മഴയ്ക്കും സാധ്യത

August 17, 2018 0 By Editor

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍.

മണിക്കൂറില്‍ 60 കിലോ മീറ്റര്‍ വേഗതയിലുള്ള കാറ്റിനാണു സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. അതേസമയം, ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം മധ്യപ്രദേശ് മേഖലയിലേക്ക് മാറിയതായും റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ പതിമൂന്നു ജില്ലകളില്‍ അതീവജാഗ്രത നിര്‍ദേശം (റെഡ് അലര്‍ട്ട്) തുടരും. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കാസര്‍ഗോട് അതിജാഗ്രതാ നിര്‍ദേശം (ഓറഞ്ച് അലര്‍ട്ട്) ആണുള്ളത്.

ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതോടെ ജലനിരപ്പ് 2402.3 അടിയിലെത്തിയിട്ടുണ്ട്. മുല്ലപ്പെരിയാര്‍ മേഖലയിലും മഴയില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. ജലനിരപ്പ് 141 അടിയായാണ് കുറഞ്ഞത്. ചെറുതോണി അണക്കെട്ടില്‍ നിന്നും തല്‍ക്കാലത്തേക്ക് കൂടുതല്‍ വെള്ളം പുറത്തേക്കൊഴുക്കില്ലെന്നു കെഎസ്ഇബി അറിയിച്ചു.