കോടഞ്ചേരി: പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 75 ലക്ഷം രൂപ മുതല്‍ മുടക്കി തുഷാരഗിരിയില്‍ നിര്‍മ്മിച്ച കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തമ്പി പറകണ്ടത്തില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. തുഷാരഗിരി ജലസ്രോതസ് പ്രയോജനപ്പെടുത്തിയാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. 65 ഓളം കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഓരോ കുടുംബത്തിനും ഓരോ ടാപ്പ് എന്ന രീതിയിലാണ് പദ്ധതി. വാര്‍ഡ് മെംബര്‍ കെ.എം. ബഷീര്‍ അധ്യക്ഷത വഹിച്ചു. അഷ്‌റഫ് ഒതയോത്ത്, കരിമ്പില്‍ കുമാരന്‍, റെജി കണ്ണന്താനം, വി.വി. അബ്ദു...
" />
Headlines