ബം​ഗ​ളൂ​രു: ബി.ജെ.പി പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് ബി.എസ്. യെദിയൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും. നാളെ രാവിലെ 9.30ഓടെ സത്യപ്രതിജ്ഞ നടക്കും. ബി.ജെ.പിക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ വാലുഭായ് വാല 10 ദിവസം സമയം അനുവദിച്ചു. മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗിയില്‍ നിന്നും ഗവര്‍ണര്‍ നിയമോപദേശം തേടിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. കൂടുതല്‍ സീറ്റുള്ള പാര്‍ട്ടിയെ ആദ്യം ക്ഷണിക്കണമെന്നായിരുന്നു റോഹ്തഗിയുടെ ഉപദേശം.പുതിയ തീരുമാനത്തില്‍ കോണ്‍ഗ്രസ് പ്രതികരണം പുറത്ത് വന്നിട്ടില്ല.
" />
New
free vector