കോട്ടയം: ആള്‍മാറാട്ടം നടത്തി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌കന്‍ പോലീസ് പിടിയില്‍. ഇലഞ്ഞി അന്ത്യാള്‍ കരയില്‍ മേല്‍കണ്ണായില്‍ വീട്ടില്‍ ജോയി വര്‍ഗീസ് ആണ് പിടിയിലായത്. കടുത്തുരുത്തി പോലിസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തിടനാട് പോലീസില്‍ ബലാത്സംഗ ശ്രമത്തിനും കൂത്താട്ടുകുളം സ്‌റ്റേഷനില്‍ മാല മോഷണത്തിനും ഇയാള്‍ക്കെതിരെ കേസു നിലവിലുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടി മാത്രമുള്ള സമയം നോക്കി വീട്ടിലെത്തി പീഡപ്പിക്കാന്‍ ശ്രമം നടത്തിയ കേസിലാണ് പ്രതി പോലീസിന്റെ പിടിയിലായത്. ഞീഴൂരില്‍ കഴിഞ്ഞമാസം 20ന് നടന്ന സംഭവുമായി ബന്ധപെട്ടാണ് പ്രതിയെ പോലീസ്...
" />