കൊച്ചി: അഭിമന്യു വധക്കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികളുടെ വിവരങ്ങള്‍ പുറത്തെത്തി. കേസുമായി ബന്ധപ്പെട്ട് എട്ട് പേരാണ് പിടി കൊടുക്കാതെ ഒളിവില്‍ കഴിയുന്നത്. റിപ്പോര്‍ട്ട് പൊലീസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. കൊലപാതകത്തിലെ ഗൂഢലോചനയും തയ്യാറെടുപ്പുകളും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. എസ്.എഫ്.ഐക്കാരെ നേരിടാനെത്തിയ എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ രക്ഷപ്പെടുത്തുന്നതിന് പ്രത്യേക സംഘം കോളേജിന് സമീപം തമ്പടിച്ചിരുന്നെന്നും രാത്രി 11 മണി മുതല്‍ ഇതിനായി ഒരു ഓട്ടോറിക്ഷ എം.ജി റോഡില്‍ തയ്യാറാക്കി നിര്‍ത്തിയിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഷിജു, റിയാസ്, അനീഷ്, ഷാഹിം,...
" />
Headlines