അഭിനയിക്കുമ്പോവും ജീവിക്കുമ്പോഴും എന്ത് ആഗ്രഹിക്കുന്നു അതാണ് ആലിയ നല്‍കുന്നത്, ആലിയയുമായുള്ള ബന്ധത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് ദീപികയാണ്: പ്രണയത്തെ കുറിച്ച് രണ്‍ബീര്‍ കപൂര്‍

അഭിനയിക്കുമ്പോവും ജീവിക്കുമ്പോഴും എന്ത് ആഗ്രഹിക്കുന്നു അതാണ് ആലിയ നല്‍കുന്നത്, ആലിയയുമായുള്ള ബന്ധത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് ദീപികയാണ്: പ്രണയത്തെ കുറിച്ച് രണ്‍ബീര്‍ കപൂര്‍

June 2, 2018 0 By Editor

ബോളിവുഡിലെ ചര്‍ച്ച വിഷയം രണ്‍ബീര്‍-ആലിയ പ്രണയത്തെ കുറിച്ചാണ്. സോനം കപൂറിന്റെ വിവാഹ സല്‍ക്കാരമാണ് ഇരു താരങ്ങളുടേയും പ്രണയം വെളിച്ചത്തു കൊണ്ടു വന്നത്. ആദ്യം പാപ്പരാസികളുടെ സൃഷ്ടിയാകുമെന്നായിരുന്നു ഏവരും കരുതിയത്. എന്നാല്‍ തങ്ങളുടെ പ്രണയം മറച്ചു പിടിക്കാതെ താരങ്ങള്‍ തന്നെ തുറന്ന് സമ്മതിച്ചിരിക്കുകയാണ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് രണ്‍ബീറും ആലിയയും. അതിനാല്‍ തന്നെ ഇവരുടെ പ്രണയബന്ധത്തില്‍ ആരാധകരം സന്തോഷത്തിലാണ്.

ബോളിവുഡ് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രണ്‍ബീര്‍ ആലിയയുമായുള്ള ബന്ധത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. അതു പോലെ ആലിയയും രണ്‍ബീറിനോടുള്ള ക്രഷ് തുറന്നു പറഞ്ഞിട്ടുമുണ്ട്. എന്നാല്‍ ഇപ്പോള്‍ മറ്റൊരു വാര്‍ത്ത ബോളിവുഡില്‍ കത്തിക്കയറുകയാണ്. ആലിയയുമായിട്ടുള്ള പ്രണയം ആദ്യം രണ്‍ബീര്‍ അറിയിച്ചത് തന്റെ മുന്‍ കാമുകി ദീപികയെ ആയിരുന്നുവെന്നാണ്.

പ്രണയം വേര്‍പിരിഞ്ഞുവെങ്കിലും രണ്‍ബീറും ദീപികയും ഇപ്പോഴും അടുത്ത സുഹൃത്തുക്കളാണ്. ഇവര്‍ തമ്മില്‍ ഇപ്പോഴും നല്ല ബന്ധം കാത്തു സൂക്ഷിക്കുന്നുണ്ട്. ഇരുവരും തങ്ങളുടെ രഹസ്യങ്ങള്‍ തമ്മില്‍ ഷെയര്‍ ചെയ്യാറുണ്ടെന്നുമാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍. ആലിയയുമായുള്ള പ്രണയവാര്‍ത്ത കേട്ടപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് ദീപികയായിരുന്നു. വളരെ പോസിറ്റീവായിട്ടാണ് ദീപിക ഇവരുടെ റിലേഷനെ കാണുന്നതെന്നും സുഹൃത്ത് പറഞ്ഞു. പ്രണയം പിരിഞ്ഞാല്‍ മുന്‍ കമിതാക്കള്‍ തമ്മില്‍ മുഖത്ത് നോക്കാതെ രണ്ടു വഴിയ്ക്ക് നടക്കുന്നതാണ് സാധാരണ ഗതിയില്‍ കാണുന്നത്. എന്നാല്‍ രണ്‍ബീര്‍ -ദീപിക ജോഡികളുടെ കാര്യത്തില്‍ മുന്‍വിധി പോലെയല്ല കാര്യങ്ങള്‍ നടക്കുന്നത്. താരങ്ങള്‍ തമ്മില്‍ നല്ല സൗഹൃദമാണ്.

ഒരു വ്യക്തി എന്ന നിലയിലും നടിയെന്ന നിലയിലും ആലിയ ഇപ്പോള്‍ ഒഴുകികൊണ്ടിരിക്കുകയാണ്. ഇതിനെ കുറിച്ച് കുടുതല്‍ സംസാരിക്കാന്‍ തനിയ്ക്ക് താല്‍പര്യമില്ലെന്നും കൂടെ അഭിനയിക്കുമ്പോവും ജീവിക്കുമ്പോഴും താന്‍ എന്ത് ആഗ്രഹിക്കുന്നു അതാണ് ആലിയ നല്‍കുന്നത്. ഞങ്ങള്‍ രണ്ടാള്‍ക്കും ഇതൊരു പുതിയ അനുഭവമാണെന്നും രണ്‍വീര്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.