സുഖുമി: അബ്ഖാസിയ പ്രധാനമന്ത്രി ഗെന്നഡി ഗാഗുലിയ കാറപകടത്തില്‍ മരിച്ചു. മ്യൂസെരാ സെറ്റില്‍മെന്റിന് സമീപത്തുവച്ചാണ് അപകടം നടന്നത്. പ്രാദേശിക സമയം രാത്രി 10 മണിക്കായിരുന്നു അപകടം. പ്രധാനമന്ത്രിയുടെ മരണ വിവരം സ്ഥിരീകരിച്ചുകൊണ്ട് അബ്ഖാസിയ സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. റഷ്യന്‍ നഗരമായ സോച്ചിയില്‍ നിന്ന് അബ്ഖാസിയയിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. സിറിയയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തിയ ശേഷമായിരുന്നു ഗാഗുലിയ സോച്ചിയിലെത്തിയത്. മറ്റൊരു കാറിന് നിയന്ത്രണം വിട്ട് പ്രധാനമന്ത്രി സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേര്‍ക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ ഗാഗുലിയയുടെ അംഗരക്ഷകനും ഡ്രൈവര്‍ക്കും പരിക്കേറ്റു.
" />