എസി പ്രവർത്തിക്കാത്തത്തിനാൽ യാത്രക്കാർക്ക്‌ ശ്വാസം മുട്ടൽ ;ഷുഭിതരായ യാത്രക്കാര്‍ ചങ്ങല വലിച്ചു, ക്ഷമ ചോദിച്ച് റെയില്‍വേ

എസി പ്രവർത്തിക്കാത്തത്തിനാൽ യാത്രക്കാർക്ക്‌ ശ്വാസം മുട്ടൽ ;ഷുഭിതരായ യാത്രക്കാര്‍ ചങ്ങല വലിച്ചു, ക്ഷമ ചോദിച്ച് റെയില്‍വേ

June 22, 2018 0 By Editor

മുംബൈ: തീവണ്ടിയിലെ എയര്‍ കണ്ടീഷണര്‍ പ്രവര്‍ത്തിക്കാത്തിനെത്തുടര്‍ന്ന് ക്ഷുഭിതരായ യാത്രക്കാര്‍ ചങ്ങല വലിച്ചു. മുംബൈ അന്ധേരി സ്റ്റേഷനില്‍ സബര്‍ബന്‍ ട്രെയിനിലെ യാത്രക്കാരാണ് ചെയിന്‍ വലിച്ചത്.എസി പ്രവർത്തിക്കാത്തത്തിനാൽ യാത്രക്കാർക്ക്‌ ശ്വാസം മുട്ടൽ അനുഭവപെട്ടപ്പോളാണ് യാത്രക്കാർ ഷുഭിതരായതു .’ബോരിവാലി സ്റ്റേഷന്‍ മുതല്‍ കോച്ചില്‍ എസി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. ആദ്യം കരുതിയത് ഉടന്‍ തന്നെ പ്രവര്‍ത്തന കക്ഷമമാകുമെന്നാണ്. എന്നാല്‍ പല സ്റ്റേഷനുകള്‍ കഴിഞ്ഞിട്ടും എസി പ്രവര്‍ത്തിക്കാത്തതിനെത്തുടര്‍ന്ന് തണുപ്പിക്കാനായി ഷട്ടറുകളെല്ലാം അടച്ചു. എന്നാല്‍ പലര്‍ക്കും ശ്വാസതടസ്സം നേരിട്ടതോടെ ചങ്ങല വലിക്കുകയായിരുന്നു’, യാത്രക്കാരന്‍ പറയുന്നു. അതേ സമയം യാത്രക്കാര്‍ക്ക് തടസം നേരിട്ടതില്‍ വെസ്റ്റേണ്‍ റെയില്‍വേ ക്ഷമ ചോദിച്ചുകൊണ്ട് ട്വീറ്റ് ചെയ്തു.