അച്ഛനും മകളും തമ്മിലുള്ള ലൈംഗികബന്ധം സര്‍വസാധാരണമെന്ന് വിശ്വസിപ്പിച്ച് മകളെ പീഡിപ്പിച്ച പിതാവിനെതിരെ രണ്ടാനമ്മ

May 20, 2018 0 By Editor

ഗുരുഗ്രാം: അച്ഛനും മകളും തമ്മിലുള്ള ലൈംഗികബന്ധം സര്‍വസാധാരണമാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് അച്ഛന്‍ മകളെ ആറുമാസത്തോളം പീഡനത്തിനിരയാക്കി. ഗുരുഗ്രാമിലെ പട്ടോടിയിലാണ് സംഭവം നടന്നത്. രണ്ടാനമ്മയുടെ പരാതിയില്‍ ബിഹാര്‍ സ്വദേശിയായ ആളെ പോലീസ് അറസ്റ്റു ചെയ്തു. ഇയാള്‍ ഗുരുഗ്രാമിലെ പട്ടോടിയില്‍ ഫാക്ടറി ജീവനക്കാരനാണ്.

എല്ലാ വീടുകളിലും അച്ഛനും മകളും തമ്മില്‍ ഇതു നടക്കുന്നതാണെന്നും ഇതു സര്‍വസാധാരണമാണെന്നും വിശ്വസിപ്പിച്ചായിരുന്നു ഇയാള്‍ ആറു മാസത്തിലധികമായി മകളെ പീഡനത്തിരയാക്കി വന്നത്. മകള്‍ രണ്ടാനമ്മയോട് ഇക്കാര്യം പറഞ്ഞുവെങ്കിലും അവര്‍ വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല. എന്നാല്‍ ഒരു ദിവസം ജോലി കഴിഞ്ഞ് നേരത്തെയെത്തിയ രണ്ടാനമ്മ സംഭവം നേരില്‍ കണ്ടതോടെയാണ് ഞെട്ടിയത്. തുടര്‍ന്ന് അവര്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയശേഷം രണ്ടാനമ്മയ്‌ക്കൊപ്പം അയച്ചു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ആറു മാസമായി മകളെ പീഡനത്തിനിരയാക്കിയതായി വെളിപ്പെടുത്തിയത്. പിടിയിലായിട്ടും ചെയ്ത മനസാക്ഷിക്ക് നിരക്കാത്ത ക്രൂരതയില്‍ പ്രതിക്ക് യാതൊരു കുറ്റബോധവും ഇല്ലാതെയാണ് പെരുമാറുന്നതെന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ പൂനം സിങ് അറിയിച്ചു. പേക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.