മുംബൈ: മുതിര്‍ന്ന ബോളിവുഡ് നടി സീനത്ത് അമന്റെ ബലാല്‍സംഗ പരാതിയുടെ അടിസ്ഥാനത്തില്‍ വ്യവസായി അറസ്റ്റില്‍. മുംബൈയിലെ ജുഹു പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.വ്യാഴാഴ്ച രാത്രിയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വ്യവസായിയെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് വ്യക്തമാക്കി. എന്നാല്‍, അറസ്റ്റിലായ വ്യവസായിയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല. വ്യവസായിയുമായി സീനത്ത് അമന് നേരത്തെ ബന്ധമുണ്ടായിരുന്നുവെന്നും മകന്റെ വ്യാപാരത്തില്‍ ഇയാള്‍ക്ക് മുതല്‍മുടക്കുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.നിലവില്‍ ക്രൈംബ്രാഞ്ചാണ് കേസിന്റെ അന്വേഷണം നടത്തുന്നത്. ജനുവരിയിലാണ് വ്യവസായിക്കെതിരെ...
" />
Headlines