ന്യൂഡല്‍ഹി: ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ സ്‌കൂള്‍ പ്രവേശനം നിഷേധിക്കാന്‍ പാടില്ലെന്ന സുപ്രധാന നിര്‍ദേശവുമായി യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ. അത്തരം നടപടികള്‍ക്ക് നിയമം അനുവദിക്കുന്നില്ലെന്നും അധികൃതര്‍ അറിയിച്ചു. ആധാര്‍ എന്റോള്‍മെന്റിനും വിവരങ്ങള്‍ ചേര്‍ക്കുന്നതിനുംവേണ്ടി പ്രാദേശിക ബാങ്കുകള്‍, സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്, പോസ്റ്റ് ഓഫിസുകള്‍ തുടങ്ങിയവയുമായി കൈകോര്‍ത്ത് അതത് സ്ഥാപന പരിസരങ്ങളില്‍ പ്രത്യേക ക്യാമ്പുകള്‍ ഒരുക്കണമെന്നും സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കി.
" />
Headlines