ന്യൂഡല്‍ഹി: ആധാറിനെതിരായ സാമൂഹ്യമാദ്ധ്യമങ്ങളിലെ ചര്‍ച്ചകളും മറ്റും നിരീക്ഷിക്കാനുള്ള ഏകീകൃത തിരിച്ചറിയില്‍ അതോറിട്ടിയുടെ നീക്കത്തില്‍ സുപ്രീംകോടതി വിശദീകരണം തേടി. ഇതിനായി സ്വകാര്യ ഏജന്‍സിയെ ക്ഷണിച്ചുള്ള അതോറിട്ടിയുടെ ടെണ്ടറിനെക്കുറിച്ച് വ്യക്തമാക്കാന്‍ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലിനോട് കോടതി ആവശ്യപ്പെട്ടു. ആധാറിന് സാധുത നല്‍കണമെന്ന് വാദിച്ചപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് വിരുദ്ധമാണ് ഇപ്പോഴത്തെ നടപടിയെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു. നേരത്തെ സോഷ്യല്‍മീഡിയ നിരീക്ഷണത്തിന് ഹബ്ബുകള്‍ രൂപീകരിക്കാനുള്ള പദ്ധതിയില്‍ നിന്ന് പിന്‍മാറിയതായി കേന്ദ്രം അറിയിച്ചതും കോടതി ചൂണ്ടിക്കാട്ടി. തൃണമൂല്‍...
" />