ആദ്യം മാതാപിതാക്കളെ സ്‌നേഹിക്കാന്‍ പഠിക്കണം: വാലന്റൈന്‍സ് ഡേ ഇനിയങ്ങോട്ട് മാതൃപിതൃ പൂജന്‍ ദിവസ്

April 30, 2018 0 By Editor

ജെയ്പൂര്‍: വാലന്റൈന്‍സ് ഡേ അടുത്ത വര്‍ഷം മുതല്‍ മാതൃപിതൃ പൂജന്‍ ദിവസ്( മാതാപിതാക്കളെ സ്‌നേഹിക്കാനുള്ള ദിവസം) ആയി ആഘോഷിക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാരിന്റെ ഉത്തരവ്. സംസ്ഥാനത്ത് പ്രണയ ദിനാഘോഷങ്ങളെ മറി കടക്കാനുദ്ദേശിച്ചാണ് ഇത്തരമൊരു തീരുമാനത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടത്.

സര്‍ക്കാരിന്റെ നീക്കത്തെ കുറിച്ച് മാര്‍ച്ച് 5ന് രാജസ്ഥാന്‍ വിദ്യഭ്യാസ വകുപ്പ് മന്ത്രി വസുദേവ് ദേവ്‌നാനി സൂചന നല്‍കിയിരുന്നു.

മറ്റാരെ സ്‌നേഹിക്കുന്നതിന് മുമ്പ് വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ സ്വന്തം മാതാപിതാക്കളെ സ്‌നേഹിക്കാനാണ് പഠിക്കേണ്ടതെന്ന് ദേവ്‌നാനി രാജസ്ഥാന്‍ അസംബ്ലിയില്‍ പറഞ്ഞിരുന്നു