അടിമുടി മാറ്റങ്ങളുമായി പുതിയ ഫോര്‍ഡ് എന്‍ഡവര്‍ ഫെയ്‌സ്‌ലിഫ്റ്റ്

അടിമുടി മാറ്റങ്ങളുമായി പുതിയ ഫോര്‍ഡ് എന്‍ഡവര്‍ ഫെയ്‌സ്‌ലിഫ്റ്റ്

May 19, 2018 0 By Editor

ഫോര്‍ഡ് എന്‍ഡവര്‍ ഫെയ്‌സ്‌ലിഫ്റ്റ് ആഗോള വിപണിയില്‍ പുറത്തിറങ്ങി. രൂപത്തിലും ഭാവത്തിലും മാറ്റങ്ങളോടെയാണ് എന്‍ഡവര്‍ ഫെയ്‌സ്‌ലിഫ്റ്റ് എത്തിയിരിക്കുന്നത്.

ടെയില്‍ലാമ്പ് ഘടനയും ബമ്പര്‍ ശൈലിയും പുതുക്കിയ എന്‍ഡവര്‍ ഫെയ്‌സ്‌ലിഫ്റ്റില്‍ 20 ഇഞ്ച് അലോയ് വീലുകളാണ്. അകത്തളത്തില്‍ ഫോര്‍ഡ് SYNC3 ഫീച്ചറോടെയുള്ള പുത്തന്‍ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും ഉണ്ട്. 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലാണ് എസ്‌യുവിയുടെ വരവ്. രണ്ടു ട്യൂണിംഗ് പതിപ്പുകള്‍ 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലുണ്ട്. 117 bhp കരുത്തും 420 Nm torque ഉം ആദ്യ പതിപ്പ് പരമാവധി സൃഷ്ടിക്കും.

ട്വിന്‍ ടര്‍ബ്ബോ പതിപ്പിന് 210 bhp കരുത്തും 500 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കാനാവും. പത്തു സ്പീഡാണ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്. ഇന്ത്യന്‍ വരവില്‍ നിലവിലുള്ള 2.2 ലിറ്റര്‍, 3.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളാണ് എന്‍ഡവര്‍ ഫെയ്‌സ്‌ലിഫ്റ്റില്‍. 2.2 ലിറ്റര്‍ എഞ്ചിന് 158 bhp കരുത്തും 385 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. 197 bhp കരുത്തും 470 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കുന്നതാണ് 3.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍. നിലവില്‍ ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് എന്‍ഡവറില്‍.