കണ്ണൂര്‍: അഹമ്മദീയ മുസ്ലിം യുവജന വിഭാഗത്തിന്റെയും കേരള ശുചിത്വ മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ പയ്യാമ്പലം ബീച്ചും പാര്‍ക്കും ശുചീകരിച്ചു. 25 യുവാക്കള്‍ പങ്കെടുത്ത ശുചീകരണ യത്‌നത്തില്‍ പയ്യാമ്പലം ബീച്ച് പോലീസിന്റെ പൂര്‍ണ പിന്തുണയും ഉണ്ടായിരുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങളും കുപ്പികളും തരം തിരിച്ച് വിവിധ ചാക്കുകളിലായി ശേഖരിച്ച് ശുചിത്വ മിഷന്റെ സഹായത്തോടെ കോര്‍പറേഷന്‍ അധികൃതരെ ഏല്‍പ്പിച്ചു. ഇതൊരു തുടക്കം മാത്രമാണെന്നും ഇനി വലിയ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നും അഹമ്മദിയ മുസ്ലിം യുവജന വിഭാഗം കണ്ണൂര്‍ മേധവി ത്വയ്യിബ് അഹമ്മദ് അറിയിച്ചു.
" />
New
free vector