ന്യൂഡല്‍ഹി: എയര്‍സെല്‍ മാക്‌സിസ് കേസില്‍ മുന്‍ കേന്ദ്ര ധനകാര്യമന്ത്രി പി.ചിദംബരത്തിനും മകന്‍ കാര്‍ത്തി ചിദംബരത്തിനുമെതിരെ കുറ്റപത്രം. സി.ബി.ഐ ഡല്‍ഹി പാട്യാല ഹൗസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ചിദംബരത്തിന്റെയും മകന്റെയും അറസ്റ്റ് ആഗസ്ത് ഏഴുവരെ കോടതി വിലക്കിയിരുന്നു. ഡല്‍ഹിയിലെ പാട്യാല കോടതിയാണ് ചിദംബരത്തിനും മകന്‍ കാര്‍ത്തി ചിദംബരത്തിനും അറസ്റ്റില്‍ നിന്ന് നേരത്തെ അനുവദിച്ച ഇടക്കാല സുരക്ഷ നീട്ടിയത്. യു.പി.എ കേന്ദ്രത്തില്‍ അധികാരത്തിലിരുന്നപ്പോള്‍ ധനകാര്യമന്ത്രിയായിരുന്നു ചിദംബരം. ആ കാലയളവില്‍ നടന്ന എയര്‍സെല്‍ മാക്‌സിസ് ഇടപാടിന് വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡ്...
" />
Headlines