ആലപ്പുഴ: പ്രളയം മൂലം ദുരിതം അനുഭവിക്കുന്ന ആലപ്പുഴയ്ക്ക് കൈത്താങ്ങായി വ്യോമസേന താല്‍കാലിക ആശുപത്രി ആരംഭിച്ചു. വ്യോമസേനയുടെ മൂന്നാം നമ്ബര്‍ ബറ്റാലിയന്‍ ദ്രുതകര്‍മ സേനയാണ് ആശുപത്രിക്ക് രൂപം നല്‍കിയിരിക്കുന്നത്. എയര്‍ഫോഴ്‌സ് കമാന്‍ഡര്‍ അനുമേഹയുടെ നേതൃത്വത്തില്‍ ഏഷ്യയിലെ തന്നെ ഏറ്റവും വിലയ എയര്‍ഫോഴ്‌സ് ടീമായ ഡല്‍ഹിയിലെ ഹിന്തോണ്‍ എയര്‍ഫോഴ്‌സാണ് ആലപ്പുഴയിലെ മുനിസിപ്പല്‍ മൈതാനത്ത് ആശുപത്രി സജ്ജമാക്കിയത്. തിരുവനന്തപുരത്ത് നിന്ന് 24ന് ആലപ്പുഴയിലെത്തിയ സേന ആലപ്പുഴയ്ക്കുള്ള ഓണസമ്മാനമായാണ് ശനിയാഴ്ച പ്രവര്‍ത്തനം ആരംഭിച്ചത്. വെള്ളപ്പൊക്കവും പ്രളയവും ഏറ്റവുമധികം ദുരിതം വിതച്ചതിലൊരു ജില്ലയാണ് ആലപ്പുഴ....
" />
Headlines