താരസംഘടനയായ അമ്മയില്‍ ഇത്തവണ വനിത പ്രാതിനിധ്യം. നാല് പേരാണ് ഇത്തവണ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ അംഗങ്ങളാകുക. ശ്വേത മേനോന്‍, രചന നാരായണന്‍കുട്ടി, മുത്തുമണി, ഹണി റോസ് എന്നിവരാണ് അംഗങ്ങള്‍. എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഇവരെക്കൂടാതെ ഇന്ദ്രന്‍സ്, ടിനി ടോം, സുധീര്‍ കരമന തുടങ്ങി പുതുമുഖങ്ങള്‍ എത്തിയേക്കും. പഴയ അംഗങ്ങളില്‍ ആസിഫ് അലി തുടരും. മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കലക്ടീവ് രൂപീകരിച്ച ശേഷം ഏറെ വിവാദങ്ങള്‍ മലയാളസിനിമാരംഗത്ത് ഉടലെടുത്തിരുന്നു. എന്നാല്‍ വിവാദങ്ങളെയൊക്കെ നിഷ്പ്രഭമാക്കുന്ന തീരുമാനങ്ങളാകും അമ്മയുടെ...
" />
Headlines