താര സംഘടനയായ അമ്മയുടെ തലപ്പത്തേയ്ക്ക് മോഹന്‍ലാല്‍ എത്തിയത് മുതല്‍ വിവാദങ്ങളാണ്. നടന്‍ ദിലീപിനെ സംഘടനയിലെയ്ക്ക് തിരിച്ചെടുക്കാന്‍ തീരുമാനിച്ചതുമുതല്‍ വിവാദത്തിലായ സംഘടന ഇപ്പോള്‍ താരങ്ങള്‍ മാധ്യമങ്ങളിലൂടെ പരസ്യപ്രസ്താവന നടത്തരുതെന്ന നിര്‍ദ്ദേശവുമായി രംഗത്ത്. സംഘടനയിലെ വിഷയങ്ങള്‍ പുറത്തുപറഞ്ഞ് അപഹാസ്യരാകരുത്. പറയാനുള്ള കാര്യങ്ങള്‍ സംഘടനയ്ക്ക് ഉള്ളില്‍ പറയണം. കാര്യങ്ങള്‍ പുറത്ത് പറയുന്നത് സംഘടനയ്ക്ക് ദോഷകരമാണ്. താരങ്ങള്‍ പരസ്യപ്രസ്താവനകളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് നടിമാരായ രമ്യ നമ്ബീശന്‍, ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍, ആക്രമിക്കപ്പെട്ട...
" />
Headlines