അനുമതി വാങ്ങാതെ റാലി നടത്തി: അരവിന്ദ് കെജ്‌രിവാളിനെയും സംഘത്തെയും കോടതി വെറുതെ വിട്ടു

അനുമതി വാങ്ങാതെ റാലി നടത്തി: അരവിന്ദ് കെജ്‌രിവാളിനെയും സംഘത്തെയും കോടതി വെറുതെ വിട്ടു

September 29, 2018 0 By Editor

മുംബൈ: 2014 ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പൊലീസ് അനുമതി വാങ്ങാതെ റാലി നടത്തിയ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും മറ്റ് ഏഴ് പേരെയും മുംബൈ കോടതി വെറുതെ വിട്ടു.

കെജ്‌രിവാള്‍, ആക്ടിവിസ്റ്റ് മേധാ പട്ക്കര്‍, മീര സന്യാല്‍ തുടങ്ങിയവര്‍ക്കെതിരെയായിരുന്നു കേസ്. മുന്‍കൂര്‍ പൊലീസ് അനുമതി വാങ്ങാതെ റാലി നടത്തിയതാണ് ഇവര്‍ക്കെതിരായ കുറ്റം. എന്നാല്‍, റാലി നടത്താന്‍ പാടില്ല എന്ന് കാണിച്ച് പൊലീസ് ആരോപണ വിധേയര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നില്ല.

സന്യാലിനും പട്ക്കറിനും വേണ്ടിയായിരുന്നു മുംബൈ മാന്‍കുര്‍ദില്‍ ആംആദ്മി പാര്‍ട്ടി റാലി സംഘടിപ്പിച്ചിരുന്നത്. കെജ്‌രിവാളും സന്യാലും ഇന്ന് കോടതിയില്‍ ഹാജരായിരുന്നു. എന്നാല്‍ മേധാ പട്കര്‍ എത്തിയില്ല. മുംബൈ മാന്‍കുര്‍ദ് പൊലീസ് സ്റ്റേഷനിലായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.