മെഷീന്‍ ഗണ്ണും തോക്കും ബോബും നിറഞ്ഞാടുന്ന ജയിംസ് ബോണ്ട് ചിത്രങ്ങളില്‍ എതിരാളികളെ നിഷ്പ്രഭരാക്കി കുതിക്കുന്ന ആസ്റ്റണ്‍ മാര്‍ട്ടിന്‍ കാറുകളെ കണ്ടാലും കണ്ടാലും മതിവരില്ല. സിനിമപ്രേമികളുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞ കാറാണ് ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB5. വര്‍ഷം 2018 ല്‍ എത്തിനില്‍ക്കുമ്പോഴും ഇരുപതാം നൂറ്റാണ്ടില്‍ നിന്നുള്ള DB5 ന് ലഭിക്കുന്ന വന്‍പ്രചാരം മുന്‍നിര്‍ത്തി ക്ലാസിക് കാറിനെ തിരിച്ചുകൊണ്ടുവരാന്‍ ഒരുങ്ങുകയാണ് ആസ്റ്റണ്‍ മാര്‍ട്ടിന്‍. 1964 ല്‍ പുറത്തിറങ്ങിയ ജയിംസ് ബോണ്ട് ചിത്രം ഗോള്‍ഡ്ഫിംഗറിലൂടെ ആരാധകര്‍ പരിചയപ്പെട്ട ഐതിഹാസിക ആസ്റ്റണ്‍ മാര്‍ട്ടിന്‍...
" />
Headlines