ശബരിമലയില്‍ ഏത് പ്രായത്തിലുള്ള സ്ത്രീകളേയും പ്രവേശിപ്പിക്കണം: ടികെഎ നായര്‍

August 3, 2018 0 By Editor

ന്യൂഡല്‍ഹി: ശബരിമലയില്‍ ഏത് പ്രായത്തിലുള്ള സ്ത്രീകളേയും പ്രവേശിപ്പിക്കണമെന്ന് ശബരിമല ഉപദേശകസമിതി അദ്ധ്യക്ഷന്‍ ടി.കെ.എ.നായര്‍ പറഞ്ഞു. ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന 90 ശതമാനം പേരും പേരും 41 ദിവസം വ്രതമെടുക്കുന്നില്ല. ത് തനിക്ക് വ്യക്തിപരമായി അറിവുള്ളതാണെന്നും ടി.കെ.എ.നായര്‍ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

വ്രതത്തിന്റെ പേരില്‍ സ്ത്രീകളെ മാറ്റിനിറുത്തുന്നത് കടുത്ത വിവേചനമാണ്. സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാത്തത് പഴക്കമുള്ള ആചാരമല്ല. 1940കളില്‍ സ്ത്രീകള്‍ ശബരിമലയില്‍ പോയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.