ആരോഗ്യ ഇന്‍ഷുറന്‍സിന്റെ പേരില്‍ വ്യാപക തട്ടിപ്പ്

ആരോഗ്യ ഇന്‍ഷുറന്‍സിന്റെ പേരില്‍ വ്യാപക തട്ടിപ്പ്

August 3, 2018 0 By Editor

മലപ്പുറം: ആരോഗ്യ ഇന്‍ഷുറന്‍സിന്റെ പേരില്‍ സംസ്ഥാനത്ത് പലയിടങ്ങളിലും തട്ടിപ്പ് നടന്നതായി റിപ്പോര്‍ട്ട്. ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പാക്കിയ കമ്ബനി തദ്ദേശ സ്ഥാപനങ്ങളെ കൂട്ടു പിടിച്ച് സര്‍ക്കാര്‍ പദ്ധതി എന്ന് തെറ്റുദ്ധരിപ്പിച്ചാണ് ജനങ്ങളില്‍ നിന്നും കോടികള്‍ തട്ടിയെടുത്തത്. മലപ്പുറത്ത് മാത്രമായി നാല് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുള്ളവര്‍ക്ക് പണം നഷ്ടമായതായാണ് റിപ്പോര്‍ട്ട്.

ആരോഗ്യ പരിചരണത്തിനു പുറമേ നിക്ഷേപത്തിന് ഇരട്ടി വരുമാനവും നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്തിരുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതിയില്‍ അംഗങ്ങളെ ചേര്‍ത്തത്.