കീഴാറ്റൂര്‍ ബൈപ്പാസിന് പകരം ബദല്‍ പാതയുടെ സാധ്യത പരിശോധിക്കും: കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി

കീഴാറ്റൂര്‍ ബൈപ്പാസിന് പകരം ബദല്‍ പാതയുടെ സാധ്യത പരിശോധിക്കും: കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി

August 3, 2018 0 By Editor

ന്യൂഡല്‍ഹി: കീഴാറ്റൂര്‍ നിര്‍ദ്ദിഷ്ട ബൈപ്പാസിന് പകരം ബദല്‍ പാതയുടെ സാധ്യത ആരായുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി വയല്‍ക്കിളികള്‍ക്ക് ഉറപ്പുനല്‍കി. ഇതിനായി സാങ്കേതിക സമിതിയെ നിയോഗിക്കുമെന്നും വയല്‍ക്കിളികളുമായുള്ള ചര്‍ച്ചയില്‍ മന്ത്രി അറിയിച്ചു. കേന്ദ്രവുമായുള്ള ചര്‍ച്ചയില്‍ സംതൃപ്തിയുണ്ടെന്ന് വയല്‍കിളികളുടെ നേതാക്കളായ സുരേഷ് കീഴാറ്റൂര്‍, നമ്ബ്രാടത്ത് ജാനകി, നോബിള്‍ പൈക്കട, പി. ലക്ഷ്മണന്‍, ടി.പി. രതീഷ് എന്നിവര്‍ അറിയിച്ചു.

നിര്‍ദ്ദിഷ്ട ദേശീയപാതയുടെ അലൈന്‍മെന്റ് മാറ്റുന്നത് സംബന്ധിച്ച് പഠിക്കാന്‍ കേന്ദ്ര സംഘം കീഴാറ്റൂരിലെത്തും. ദേശീയപാതയ്ക്ക് പകരം മേല്‍പാലം നിര്‍മിക്കാമെന്ന് സമരനേതാക്കള്‍ പറഞ്ഞെങ്കിലും അത് പ്രായോഗികമല്ലെന്ന് മന്ത്രി യോഗത്തില്‍ വ്യക്തമാക്കി. തുടര്‍ന്നാണ് അലൈന്‍മെന്റ് മാറ്റുന്നത് പരിഗണിക്കാമെന്ന് ഗഡ്കരി ഉറപ്പ് നല്‍കിയത്.