മലപ്പുറത്ത് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു: മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ 53 പേര്‍ക്ക് പരിക്ക്

മലപ്പുറത്ത് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു: മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ 53 പേര്‍ക്ക് പരിക്ക്

August 5, 2018 0 By Editor

മഞ്ചേരി: കരിക്കാട് മരത്താണി വളവില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ 53 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് അപകടം. മഞ്ചേരിയില്‍ നിന്നു വഴിക്കടവിലേക്കു പോകുകയായിരുന്ന പയ്യങ്ങാടി ബസും മുണ്ടേരിയില്‍ നിന്ന് മഞ്ചേരിയിലേക്കു വരികയായിരുന്ന സിടിഎസ് ബസുമാണ് കൂട്ടിയിടിച്ചത്. അമിത വേഗവും മഴയുമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.

ഡ്രൈവര്‍മാരായ മന്പാട് സ്വദേശി ജലീല്‍(38) ഉപ്പട ചാത്തമുണ്ട സ്വദേശി റെനി(32), കണ്ടക്ടര്‍മാരായ വെള്ളൂര്‍ സ്വദേശി മുഹമ്മദലി(50) പോത്തുകല്ല് സ്വദേശി സജാഹുല്‍ അമീന്‍(25), ഇതരസംസ്ഥാന തൊഴിലാളികളായ റിങ്കു(20), രാജ്കുമാര്‍(20), കാരക്കുന്ന് സ്വദേശി ഷെരീഫ(30), മന്പാട് സ്വദേശി ഷബാന ജാസ്മിന്‍(24), യുണിവേഴ്‌സിറ്റി സ്വദേശി മന്‍സൂര്‍ അഹമ്മദ്(26), കാരക്കുന്ന് സ്വദേശി തങ്കമണി(40), നിലന്പൂര്‍ സ്വദേശി ഹരീഷ്(45), പുല്ലൂര്‍ഹൈദറു(69), സുശീല(60), അന്നമ്മ(31), സുഹറാബി(51), സെഫീന(30), ഷീല(50), മറിയുമ്മ(47), അനശ്വര(19), അതുല്‍(15), അജിത(40), ഹംസ(61), ഷിബിന്‍(20), സബിത(19), അന്‍ഷിദ്(13), അബിയസ്(അഞ്ച്), റിസമുഹമ്മദ്(ആറ്), ഉമ്മുകുല്‍സു(55), നൂര്‍ജഹാന്‍(24), വിജയ(48), സൈനബ(45), ബബിഷ(23), മറിയകുട്ടി(49), റിയാസ്(23), റിസ്(പത്ത്), ഫാത്തിമഷിബ(13), ഫാത്തിമ(49), ലക്ഷ്മി(55), വല്‍സല(35), കാളി(65), അഞ്ജലി(18), ജസ്‌ന(27), ഷാമില(23), നവനീത്(മൂന്നര), നയന(13), വിനീത(33), സരസ്വതി(44), ഇസ്ഹാഖ്(67), മിനി(40), അക്ഷയ(പത്ത്), ഉണ്ണികൃഷ്ണന്‍(24), ആര്‍ദ്ര(19), റാബിയ(23), റിഫാന(21) എന്നിവരെ പരിക്കുകളോടെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഞ്ചേരി പോലീസ് കേസെടുത്തു.