കോഴിക്കോട്ടെ എടിഎം കവർച്ചയിൽ പിടിയിലായത് ഹരിയാന സ്വദേശികൾ

കോഴിക്കോട്ടെ എടിഎം കവർച്ചയിൽ പിടിയിലായത് ഹരിയാന സ്വദേശികൾ

March 23, 2018 0 By Editor

കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥിരം എടിഎം കവർച്ചക്കാരായ ഹരിയാന സ്വദേശികൾ പിടിയിൽ. ഹരിയാന സ്വദേശികളായ മുഫീദ്, മുഹമ്മദ് മുബാറക്, ദിൽഷാദ് എന്നിവരെയാണ് ഇന്നലെ കുന്ദമംഗലം പൊലീസ് പിടികൂടിയത്. കുന്ദമംഗലത്തെ എയുപി സ്‌കൂളിന് സമീപത്തെ എസ് ബി ഐ എടിഎം തകർത്ത് കവർച്ച നടത്തിയ കേസിലാണ് ഇന്നലെ ഇവരെ അറസ്റ്റ് ചെയ്തത്.നേരത്തെ കോഴിക്കോട് ജില്ലയിലെയും സമീപ പ്രദേശങ്ങളിലെയും വിവിധ എടിഎമ്മുകളിൽ കവർച്ച നടത്തിയതിന് ഇവർ മൂന്ന് പേരും ശിക്ഷ അനുഭവിച്ചിരുന്നെങ്കിലും പുറത്തിറങ്ങിയതിന് ശേഷം വീണ്ടും മോഷണം തുടരുന്നതിനിടെയാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്.