ഇന്ത്യയുടെ അഭിമാനം ചന്ദ്രയാന്‍ രണ്ട് വിക്ഷേപണം വീണ്ടും മാറ്റിവച്ചു

ഇന്ത്യയുടെ അഭിമാനം ചന്ദ്രയാന്‍ രണ്ട് വിക്ഷേപണം വീണ്ടും മാറ്റിവച്ചു

August 5, 2018 0 By Editor

ന്യൂഡല്‍ഹി: ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാന്‍ രണ്ട് വിക്ഷേപണം വീണ്ടും മാറ്റിവച്ചു. ഇത് രണ്ടാം തവണയാണ് ചാന്ദ്ര പര്യവേക്ഷണ ദൗത്യം ഇന്ത്യ മാറ്റിവയ്ക്കുന്നത്. 2019 ഫെബ്രുവരിയിലേക്കാണ് വിക്ഷേപണം മാറ്റിവച്ചിരിക്കുന്നത്.

ഈ വര്‍ഷം ഏപ്രിലില്‍ ചന്ദ്രയാന്‍ രണ്ട് വിക്ഷേപിക്കാനായിരുന്നു ഐഎസ്ആര്‍ഒ ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ വിക്ഷേപണം ഓക്ടോബറിലേക്ക് മാറ്റിയിരുന്നു. ഈ തീരുമാനമാണ് ഐഎസ്ആര്‍ഒ വീണ്ടും മാറ്റിയിരിക്കുന്നത്. സാങ്കേതിക കാരണങ്ങളാലാണ് ദൗത്യം മാറ്റിവച്ചതെന്ന് ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം ചാന്ദ്ര ദൗത്യത്തിലുണ്ടാകുന്ന കാലതാമസം ഈ രംഗത്ത് ഇന്ത്യയെ ഇസ്രായേല്‍ മറികടക്കാന്‍ ഇടവരുത്തിയേക്കുമെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ‘സ്പാരോ’ എന്നു പേരിട്ടിരിക്കുന്ന ഇസ്രായേല്‍ ചാന്ദ്ര ദൗത്യം സ്‌പേസ്‌ഐഎല്‍ എന്ന കമ്ബനിയുടെ സഹായത്തോടെ ഈ വര്‍ഷം ഡിസംബറിലാണ് വിക്ഷേപിക്കാന്‍ ഒരുങ്ങുന്നത്. 2019 ഫെബ്രുവരി 13ന് ‘സ്പാരോ’ ചന്ദ്രനില്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.