ലോക്‌സഭ തിരഞ്ഞെടുപ്പ്: ബിജെപിയുടെ പ്രചരണത്തിന് ധോണിയെത്തും

ലോക്‌സഭ തിരഞ്ഞെടുപ്പ്: ബിജെപിയുടെ പ്രചരണത്തിന് ധോണിയെത്തും

August 6, 2018 0 By Editor

ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചരണത്തിന്റെ ഭാഗമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെത്തുമെന്ന് സൂചന. ഇതിന്റെ ഭാഗമെന്നോണം ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ധോണിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സര്‍ക്കാര്‍ കഴിഞ്ഞ നാല് വര്‍ഷം കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളെ പറ്റി അമിത് ഷാ ധോണിയുമായി ചര്‍ച്ച നടത്തിയെന്നാണ് സൂചന.

അമിത് ഷാക്കൊപ്പം കേന്ദ്രമന്ത്രി പിയൂഷ് ഗോയലും മറ്റ് ബി.ജെ.പി നേതാക്കളും സന്ദര്‍ശക സംഘത്തിലുണ്ടായിരുന്നു. ടെസ്റ്റില്‍ നിന്നും നേരത്തെ വിരമിച്ച ധോണി ഇംഗ്ലണ്ടുമായുള്ള ഏകദിന പരമ്പരയ്ക്ക് ശേഷം ഇപ്പോള്‍ വിശ്രമത്തിലാണ്.

2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബി.ജെ.പി സംഘടിപ്പിച്ച സമ്പര്‍ക്ക് സേ സമര്‍ത്ഥന്‍’ പരിപാടിയുടെ ഭാഗമായി സാമൂഹിക സാംസ്‌കാരിക, കായിക, വ്യവസായ രംഗത്തെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. പ്രചരണത്തിന്റെ ഭാഗമായി ലതാ മങ്കേഷ്‌കര്‍, കപില്‍ ദേവ്, മാധുരി ദീക്ഷിത് തുടങ്ങിയവരെയെല്ലാം അമിത് ഷാ സന്ദര്‍ശിച്ചിരുന്നു.