അബൂബക്കര്‍ സിദ്ധിഖിന്റെ കൊലപാതകം: മുതലെടുപ്പ് രാഷ്ട്രീയത്തിന് ആരും മുതിരരുതെന്ന് പിഎസ് ശ്രീധരന്‍ പിള്ള

അബൂബക്കര്‍ സിദ്ധിഖിന്റെ കൊലപാതകം: മുതലെടുപ്പ് രാഷ്ട്രീയത്തിന് ആരും മുതിരരുതെന്ന് പിഎസ് ശ്രീധരന്‍ പിള്ള

August 6, 2018 0 By Editor

കാസര്‍കോട്: കാസര്‍കോട് സി.പി.എം പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ച സംഭവത്തിന് രാഷ്ട്രീയനിറം നല്‍കരുതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞു. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് അബൂബക്കര്‍ സിദ്ധിഖിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കൊലപാതകത്തില്‍ മുസ്‌ളിം സഹോദരന് ജീവന്‍ നഷ്ടമായത് അത്യധികം ദു:ഖകരമാണ്. നിഷ്ഠൂരമായ കൊലപാതകമാണ് നടന്നത്. കുറ്റക്കാര്‍ ആരായാലും ശിക്ഷിക്കപ്പെടണം. തികച്ചും ഒറ്റപ്പെട്ട സംഭവമാണിത്. മുതലെടുപ്പ് രാഷ്ട്രീയത്തിന് ആരും മുതിരരുതെന്നും ശ്രീധരന്‍ പിള്ള അഭ്യര്‍ത്ഥിച്ചു.