കര്‍ഷകനെ വെടിയേറ്റ് തല ചിന്നി ചിതറിയ നിലയില്‍ കണ്ടെത്തി

കര്‍ഷകനെ വെടിയേറ്റ് തല ചിന്നി ചിതറിയ നിലയില്‍ കണ്ടെത്തി

August 6, 2018 0 By Editor

ആലക്കോട് (കണ്ണൂര്‍): മഞ്ഞപ്പുല്ലില്‍ വെടിയേറ്റ് കര്‍ഷക തൊഴിലാളി മരിച്ചു. മാതമംഗലം സ്വദേശി ഭരതന്‍ (53) ആണ് മരണപ്പെട്ടത്. മാതമംഗലം സ്വദേശിയായ സ്വകാര്യ വ്യക്തിയുടെ മഞ്ഞപ്പുല്ലിലെ കാപ്പിത്തോട്ടത്തിലെ കര്‍ഷക തൊഴിലാളിയാണ്. മഞ്ഞപ്പുല്ല് റിസോര്‍ട്ടിന് സമീപത്തായി ഇന്ന് രാവിലെയാണ് കമിഴ്ന്ന് കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടത്.

വലത് കക്ഷത്തിന് സമീപത്താണ് തോക്കുള്ളത്. വെടിയേറ്റ് തല ചിന്നി ചിതറിയ നിലയിലാണ്. ആത്മഹത്യയോ, അബദ്ധത്തില്‍ തോക്ക് പൊട്ടിയതോ ആവാനാണ് സാധ്യത എന്നതാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്