ചര്‍മ്മ സൗന്ദര്യത്തിന് പുതിന

ചര്‍മ്മ സൗന്ദര്യത്തിന് പുതിന

August 6, 2018 0 By Editor

നല്ല മണമുള്ള ഒരു പച്ചിലമരുന്നാണ് പുതിന. മോയ്‌സ്ചുറൈസറുകള്‍, ക്ലെന്‍സറുകള്‍, ലോഷനുകള്‍ തുടങ്ങിയവയിലെല്ലാം ഇത് അടങ്ങിയിട്ടുണ്ട്. ചര്‍മ്മസംരക്ഷണത്തിന് സഹായിക്കുന്ന എല്ലാ ഉത്പന്നങ്ങളിലും പുതിനയുടെ സാന്നിധ്യം കാണാം. പുതിനയില കൊണ്ട് ചര്‍മ്മത്തിന് ഉണ്ടാകുന്ന ഗുണങ്ങള്‍ മനസ്സിലാക്കാം.

ചൊറിച്ചില്‍ അകറ്റും: കൊതുകും മറ്റും കടിച്ച് ശരീരം ചൊറിഞ്ഞുതടുക്കുന്നത് സാധാരണയാണ്. ഈ രീതിയിലുള്ള എന്തെങ്കിലും കാരണത്താല്‍ ചൊറിച്ചില്‍ അനുഭവപ്പെട്ടാല്‍ പുതിനയില തേയ്ക്കുക. ചൊറിച്ചില്‍ മാറും. പുതിനയില ചര്‍മ്മം മൃദുലമാക്കുകയും ചെയ്യും.

പേന്‍ ഇല്ലാതാക്കും: നിങ്ങളുടെ തലയില്‍ പേന്‍ ഉണ്ടെന്ന് കരുതുക. പുതിന എണ്ണ ഉപയോഗിച്ച് അനായാസം ഈ പ്രശ്‌നത്തിന് പരിഹാരം കാണാനാകും. ആഴ്ചയില്‍ 34 തവണ പുതിന എണ്ണ തലയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. ഏതാനും ദിവസത്തെ ഉപയോഗം കഴിയുമ്‌ബോള്‍ തന്നെ നിങ്ങളുടെ തലയും മുടിയും പേന്‍ മുക്തമാകും.

പാടുകള്‍ മാറ്റും: സ്ത്രീകള്‍ നേരിടുന്ന വലിയൊരു സൗന്ദര്യപ്രശ്‌നമാണ് മുഖക്കുരു മൂലമുണ്ടാകുന്ന പാടുകള്‍. പുതിന ഉപയോഗിച്ച് ഒരുപരിധി വരെ ഈ പാടുകള്‍ മാറ്റാന്‍ കഴിയും. ഓട്‌സും പുതിനയില നീരും ചേര്‍ത്ത് മുഖത്ത് തേയ്ക്കുക. പാടുകള്‍ മങ്ങുമെന്ന് മാത്രമല്ല ത്വക്കിലെ നിര്‍ജ്ജീവകോശങ്ങള്‍ നീക്കപ്പെടുകയും ചെയ്യും. പാടുകള്‍ക്ക് എതിരെ ഉപയോഗിക്കാന്‍ പറ്റിയ അത്ഭുതകരമായ ഒരു പ്രതിവിധിയാണിതെന്ന് നിസ്സംശയം പറയാം