മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമുള്ള ആദിവാസി ശിശു മരിച്ചു

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമുള്ള ആദിവാസി ശിശു മരിച്ചു

August 9, 2018 0 By Editor

അഗളി: അട്ടപ്പാടിയില്‍ രണ്ടുമാസം പ്രായമായ ആദിവാസി ശിശു മരിച്ചു. ചെമ്മണ്ണൂര്‍ ഊരിലെ ബിജു ബിന്ദു ദമ്പതികളുടെ നാലാമത്തെ കുട്ടിയാണു മരിച്ചത്.

ഇന്നലെ പുലര്‍ച്ചെ മൂന്നുമണിയോടെ മുലപ്പാല്‍ നല്കി ഉറക്കിയ കുഞ്ഞിനെ രാവിലെ അനക്കമില്ലാത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ കോട്ടത്തറ സ്‌പെഷാലിറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കുഞ്ഞിനും അമ്മക്കും ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ആരോഗ്യവകുപ്പിന്റെയും അങ്കണവാടിയുടേയും പരിപൂര്‍ണ പരിചരണത്തിലായിരുന്നു അമ്മയും കുഞ്ഞുമെന്നും സിഡിപിഒ ശോഭന പറഞ്ഞു.

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചു.