വാളയാറില്‍ റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണു: ട്രെയിന്‍ ഗതാഗതം പ്രതിസന്ധിയില്‍

വാളയാറില്‍ റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണു: ട്രെയിന്‍ ഗതാഗതം പ്രതിസന്ധിയില്‍

August 9, 2018 0 By Editor

പാലക്കാട്: കനത്ത മഴയെത്തുടര്‍ന്ന് വാളയാറില്‍ റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണ് ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ഇന്ന് രാവിലെയാണ് ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണത്. ഒരു ട്രാക്കിലൂടെ മാത്രമാണ് നിലവില്‍ ട്രെയിന്‍ ഗതാഗതം നടക്കുന്നത്.

ട്രാക്കില്‍ വീണ മണ്ണ് മാറ്റാന്‍ റെയില്‍വേ അധികൃതരും ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് ശ്രമം തുടരുകയാണ്. സംഭവത്തെ തുടര്‍ന്ന് ദീര്‍ഘദൂര ട്രെയിനുകളില്‍ പലതും പലയിടത്തും പിടിച്ചിട്ടിരിക്കുകയാണ്. പല ട്രെയിനുകളും വൈകിയാണ് സര്‍വീസ് തുടരുന്നത്.