ഹൊറർ ചിത്രവുമായി മംമ്ത മോഹൻദാസ്

ഹൊറർ ചിത്രവുമായി മംമ്ത മോഹൻദാസ്

March 23, 2018 0 By Editor

കാർബണിനുശേഷം മംമ്ത മോഹൻദാസ് നായികയായി വീണ്ടും എത്തുന്നു. ഇത്തവണ ഒരു ഹൊറർ ചിത്രവുമായാണ് താരത്തിന്റെ വരവ്. അനൂപ് മേനോൻ നായകനാകുന്ന നീലിയുടെ ചിത്രീകരണം തുടങ്ങി.
സത്യൻ അന്തിക്കാടിന്റെ സഹസംവിധായകനായിരുന്ന അൽത്താഫിന്റെ ആദ്യ സ്വതന്ത്ര സിനിമാസംരംഭമാണിത്. നീലിയുടെ ചിത്രീകരണം തൃശൂരിൽ ആരംഭിച്ചു. ബാബുരാജ്, മറിമായം ശ്രീകുമാർ, സിനിൽ സൈനുദീൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.റിയാസ് മാരമത്തും മുനീർ മുഹമ്മദ് ഉണ്ണിയും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. നിർമ്മാണം സൺ ആൻഡ് ഫിലിംസിന്റെ ബാനറിൽ ഡോ. സുന്ദർ മേനോൻ. ചിത്രം ഡിസംബറിൽ തിയറ്ററുകളിൽ എത്തിയേക്കും.