ഇടുക്കി ഡാം സംബന്ധിച്ച് ആശങ്കയ്ക്ക് അടിസ്ഥാനമില്ല: എംഎം മണി

ഇടുക്കി ഡാം സംബന്ധിച്ച് ആശങ്കയ്ക്ക് അടിസ്ഥാനമില്ല: എംഎം മണി

August 10, 2018 0 By Editor

തിരുവനന്തപുരം: ഇടുക്കി ഡാം സംബന്ധിച്ച് ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് മന്ത്രി എം എം മണി. അതേസമയം മൂന്ന് ഷട്ടറുകള്‍ തുറന്നിട്ടും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുകയാണ്. 2401.34 അടിയാണ് നിലവിലെ ജലനിരപ്പ്. 2403 അടിയാണ് പരമാവധി സംഭരണ ശേഷി.ചെറുതോണിപ്പുഴ, പെരിയാര്‍ തീരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇടുക്കി ജില്ലയില്‍ മാത്രം 128 മില്ലിമീറ്റര്‍ മഴ ലഭിച്ചു.

രണ്ട് ഷട്ടറുകളാണ് ഇന്ന് രാവിലെ 7 മണിക്ക് തുറന്നത്. ട്രയല്‍ റണ്ണിന് ശേഷവും ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് ഷട്ടറുകള്‍ തുറന്നത്. 2, 3, 4 ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. 40 സെന്റി മീറ്ററാണ് ഷട്ടറുകള്‍ തുറന്നിരിക്കുന്നത്. സെക്കന്‍ഡില്‍ ഒന്നേകാല്‍ ലക്ഷം ലീറ്റര്‍ (125 ക്യുമെക്‌സ്) വെള്ളമാണ് പുറത്തേക്കു വിടുന്നത്.