ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നിര്‍ത്തിവെച്ചു

ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നിര്‍ത്തിവെച്ചു

August 11, 2018 0 By Editor

ആലപ്പുഴ: മലവെള്ളം ശക്തമായി എത്തുന്ന സാഹചര്യത്തില്‍ ആലപ്പുഴയില്‍ ഭാഗികമായി കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നിര്‍ത്തിവെച്ചു. എടത്വ വീയപുരം ഹരിപ്പാട് റൂട്ടിലാണ് കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചത്. എടത്വ വീയപുരം ഹരിപ്പാട് റൂട്ടില്‍ കിഴക്കന്‍ മലയില്‍ നിന്നുള്ള വെളളം വന്നുകൊണ്ടിരിക്കുകയാണ്.

പമ്ബ ഡാമിലെയും മറ്റും വെള്ളപ്പാച്ചില്‍ കുട്ടനാട്ടില്‍ വീണ്ടും ജലനിരപ്പ് ഉയരാന്‍ കരണമായിരിക്കുകയാണ്. പ്രദേശത്ത് എതിര്‍ ദിശയില്‍ മറ്റൊരു ബസ്സ് വന്നാല്‍ സൈഡ് ഇടിയുവാനുള്ള സാധ്യതയുമുണ്ട്. കൂടാതെ റോഡിനിരുവശത്തും താമസിക്കുന്ന പ്രദേശവാസികളുടെ വീടുകളിലേക്ക് ബസ് കടന്നുപോകുമ്‌ബോള്‍ വെളളം കയറുന്നുമുണ്ട്.