പാലക്കാട് മഴക്കെടുതിയില്‍പ്പെട്ടവര്‍ക്ക് ധനസഹായവുമായി സര്‍ക്കാര്‍

പാലക്കാട് മഴക്കെടുതിയില്‍പ്പെട്ടവര്‍ക്ക് ധനസഹായവുമായി സര്‍ക്കാര്‍

August 11, 2018 0 By Editor

പാലക്കാട്ട്: ജില്ലയില്‍ മഴക്കെടുതിയില്‍പ്പെട്ടവര്‍ക്ക് സഹായവുമായി സര്‍ക്കാര്‍. വീട് നഷ്ടപ്പെട്ടവര്‍ക്ക് 95,000 രൂപ സര്‍ക്കാര്‍ ധനസഹായമായി നല്‍കുമെന്ന് മന്ത്രി എ.കെ.ബാലന്‍ അറിയിച്ചു. ഒപ്പം, ജനങ്ങള്‍ക്ക് നഷ്ടപ്പെട്ട സുപ്രധാന രേഖകളുടെ ഡ്യൂപ്ലിക്കേറ്റ് സൗജന്യമായി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കൂടുതല്‍ കാര്യങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചനകള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.