ബാണാസുര അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി

ബാണാസുര അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി

August 13, 2018 0 By Editor

പാലക്കാട്: മഴ വീണ്ടും ശക്തിപ്രാപിച്ചതിനെത്തുടര്‍ന്ന് വയനാട് ബാണാസുര അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ ലഭിച്ച സാഹചര്യത്തിലാണ് ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയത് . സമീപവാസികളോട് ജാഗ്രത പുലര്‍ത്തണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

നേരത്തെ മുന്നറിയിപ്പ് ഇല്ലാതെ തുറന്നത് പ്രതിഷേധത്തിനു കാരണമായി .ഷട്ടറുകള്‍ 90 സെ.മീറ്ററില്‍ 120 സെ.മീ ആയാണ് ഉയര്‍ത്തിയത്. 150 സെ.മീറ്ററിലേക്ക് ഘട്ടം ഘട്ടമായി ഉയര്‍ത്താനാണ് തീരുമാനമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

അതേസമയം പാലക്കാട് മലമ്പുഴ അണക്കെട്ടിന്റെയും ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയേക്കും. മഴ കുറഞ്ഞതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2,397.78 ആയി കുറഞ്ഞു. അതേസമയം ജലനിരപ്പില്‍ കുറവുണ്ടെങ്കിലും മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ ചൊവ്വാഴ്ച വരെ ഷട്ടറുകള്‍ അടച്ചേക്കില്ല.