ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ആഴ്‌സണലിനെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ആഴ്‌സണലിനെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി

August 13, 2018 0 By Editor

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിനെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി. ശക്തരുടെ പോരാട്ടത്തില്‍ ആഴ്‌സണലിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി തകര്‍ത്തത്. റഹീം സ്റ്റര്‍ലിങ്, ബെര്‍ണാഡോ സില്‍വ എന്നിവരാണ് സ്‌കോറര്‍മാര്‍.

14ാം മിനിറ്റിലാണ് സ്റ്റെര്‍ലിംഗ് വലകുലുക്കിയത്. താരത്തിന്റെ 50ാം പ്രീമീയര്‍ ലീഗ് ഗോളാണിത്. മത്സരത്തിന്റെ 64ാം മിനുറ്റിലായിരുന്നു സില്‍വയുടെ ഗോള്‍. എന്നാല്‍, ഉനൈ എമിറിക്ക് കീഴില്‍ ആദ്യ മത്സരത്തിനിറങ്ങിയ ആഴ്‌സണലിന് ഗോള്‍ മടക്കാനായില്ല.