സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്‍മാനായി സി മുഹമ്മദ് ഫൈസിയെ തിരഞ്ഞെടുത്തു

സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്‍മാനായി സി മുഹമ്മദ് ഫൈസിയെ തിരഞ്ഞെടുത്തു

August 13, 2018 0 By Editor

തിരുവനന്തപുരം: സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്‍മാനായി കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിയും മര്‍കസ് സെക്രട്ടറിയും സിറാജ് ദിനപത്രം പബ്ലിഷറും എഴുത്തുകാരനുമായ സി മുഹമ്മദ് ഫൈസിയെ തിരഞ്ഞെടുത്തു. തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി ചെയര്‍മാനായ കമ്മിറ്റിയുടെ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലാണ് മന്ത്രി കെ ടി ജലീലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പുതിയ ഹജ്ജ് കമ്മറ്റിയുടെ ആദ്യയോഗം മുഹമ്മദ് ഫൈസിയെ ചെയര്‍മാനായി തിരഞ്ഞെടുത്തത്.

ഹജ്ജ് കമ്മറ്റി പുന: സംഘടിപ്പിച്ച് കഴിഞ്ഞദിവസം സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ചരിത്രത്തിലാദ്യമായി സംസ്ഥാന ഹജ്ജ് കമ്മിറ്റിയിലേക്ക് വനിതാ പ്രതിനിധിയെയും തിരഞ്ഞെടുത്തിരുന്നു. കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്‍പേഴ്‌സണും കാഞ്ഞങ്ങാട് പടന്നക്കാട് കരുവളം സ്വദേശിനിയുമായ എല്‍ സുലൈഖയെ ഹജ്ജ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തത്.

പി വി അബ്ദുല്‍ വഹാബ് എം പി, കാരാട്ട് റസാഖ് എം എല്‍ എ, മുഹമ്മദ് മുഹ്‌സിന്‍ എം എല്‍ എ, മുഹമ്മദ് കാസിം കോയ പൊന്നാനി, ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി, അബ്ദുര്‍ റഹ് മാന്‍ എന്ന ഉണ്ണി കൊണ്ടോട്ടി, മുസ്ലിയാര്‍ സജീര്‍ മലപ്പുറം, വി ടി അബ്ദുല്ല കോയ തങ്ങള്‍ കാടാമ്ബുഴ, പി കെ അഹമ്മദ് കോഴിക്കോട്, എം എസ് അനസ് അരൂര്‍, മുസമ്മില്‍ ഹാജി ചങ്ങനാശ്ശേരി എന്നിവരാണ് കമ്മറ്റിയിലെ മറ്റു അംഗങ്ങള്‍. മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണയും വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ റഷീദ് അലി ഷിഹാബ് തങ്ങളും എക്‌സ് ഓഫീഷ്യോ അംഗങ്ങളാണ്.