ഡ്രൈഫ്രൂട്ട്‌സ് മില്‍ക്ക് ഷേക്ക്

ഡ്രൈഫ്രൂട്ട്‌സ് മില്‍ക്ക് ഷേക്ക്

August 13, 2018 0 By Editor

ചേരുവകള്‍

ബദാം, അണ്ടിപ്പരിപ്പ്, കിസ്മിസ്

ഉപ്പില്ലാത്ത പിസ്ത-കാല്‍ കപ്പ് വീതം

ഈന്തപ്പഴം (ചെറുതായരിഞ്ഞത്)-8 എണ്ണം

ഫിഗ്‌സ് (ചെറുതായരിഞ്ഞത്)-3 എണ്ണം

പാല്‍-രണ്ടരകപ്പ്

പഞ്ചസാര-ആവശ്യത്തിന്

ഡ്രൈഫ്രൂട്ടുകള്‍-കുറച്ച് (അലങ്കരിക്കാന്‍)

കുങ്കുമപ്പൂവ്-ഒരുനുള്ള്

തയ്യാറാക്കുന്നവിധം

ഫിഗ്‌സ് (അത്തിപ്പഴം) ചൂടുവെള്ളത്തില്‍ ഇട്ട് ഒന്നരമണിക്കൂര്‍ വയ്ക്കുക. മറ്റ് ഡ്രൈഫ്രൂട്ടുകളും വെള്ളത്തിലിട്ട് കുതിര്‍ത്ത് വയ്ക്കുക. ഫിഗ്‌സ് ചെറുതായരിഞ്ഞുവയ്ക്കുക. ഈന്തപ്പഴവും ചെറുതായരിയുക. ഡ്രൈഫ്രൂട്ടുകള്‍ മിക്‌സി ജാറിലാക്കി അരകപ്പ് പാലും ഒഴിച്ച് നന്നായരച്ചെടുക്കുക. മിച്ചമുള്ള രണ്ടുകപ്പ് പാലും ഒഴിച്ച് പാകത്തിന് പഞ്ചസാരയിട്ട് ഇളക്കി വീണ്ടും മിക്‌സിയിലാക്കി നന്നായടിച്ച് ഗ്ലാസുകളിലേക്ക് പകര്‍ന്ന് ഡ്രൈഫ്രൂട്ടുകള്‍ ഇട്ടലങ്കരിച്ച് ഉടന്‍ വിളമ്പുക.