സൗന്ദ്യര്യ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം ബദാം ഓയിലിലുണ്ട്

സൗന്ദ്യര്യ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം ബദാം ഓയിലിലുണ്ട്

August 13, 2018 0 By Editor

ബദാം പോലെ ബദാം എണ്ണയ്ക്കും നിരവധി ആരോഗ്യഗുണങ്ങളുണ്ട്. വൈറ്റമിന്‍ ഇ, പ്രോട്ടീന്‍, മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍, പൊട്ടാസ്യം, സിങ്ക് തുടങ്ങിയവയും നിരവധി ധാതുക്കളും വൈറ്റമിനുകളും ഇതില്‍ അടങ്ങിയിരിക്കുന്നു. ഇവ ചര്‍മ്മത്തിന്റെയും മുടിയുടെയും ആരോഗ്യം മെച്ചപ്പെടുത്തും.സ്‌ട്രെച്ച് മാര്‍ക്കുകള്‍ പാടേ ഇല്ലാതെയാക്കാന്‍ ഉത്തമമാണ് ബദാം എണ്ണ. ഇത് ഒലീവ് ഓയില്‍, വീറ്റ് ജേം ഓയില്‍ എന്നിവയുമായി കലര്‍ത്തി മസാജ് ചെയ്യുന്നത് ഗുണം നല്‍കും. വരണ്ടതും നിറം മങ്ങിയതുമായ മുടിക്ക് തിളക്കവും ഭംഗിയും നല്‍കാന്‍ ബദാം എണ്ണയ്ക്ക് കഴിയും.

ഇത് മുടിക്ക് ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്നതിന് പുറമേ മുടിയിഴകളെ മൃദുലമാക്കുകയും ചെയ്യും. ചര്‍മ്മത്തിലുണ്ടാകുന്ന അണുബാധകളെയും അലര്‍ജികളെയും പ്രതിരോധിക്കാനുള്ള കഴിവും ബദാം എണ്ണയ്ക്കുണ്ട്. ദിവസവും മുഖത്ത് ബദാം എണ്ണ പുരട്ടുന്നത് മുഖചര്‍മ്മം സുന്ദരവും മൃദുലവുമാകാന്‍ സഹായിക്കും. കണ്ണിന് താഴെയുണ്ടാകുന്ന കറുത്ത പാടുകള്‍ അകറ്റാനും ബദാം ഓയില്‍ ഫലപ്രദമാണ്.