ശബരിമല പൂര്‍ണമായും ഒറ്റപ്പെട്ടു: തീര്‍ത്ഥാടകര്‍ക്ക് വിലക്ക്

August 13, 2018 0 By Editor

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ ദിവസങ്ങളായി കനത്ത മഴയാണ് അനുഭവപ്പെടുന്നത്. നിലവില്‍ പമ്ബാ ത്രിവേണി പാലം പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്. കൂടതെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പമ്ബാ,ആനത്തോട് അണക്കെട്ടുകള്‍ തുറന്ന് വിട്ടിരിക്കുകയാണ്. ശബരിമല പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലാണ്. അതിനാല്‍ എരുമേലി വഴി വരുന്ന തീര്‍ത്ഥാടകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താനും ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയതായി അറിയിച്ചു. പത്തനംതിട്ടയിലെ വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. പമ്ബയില്‍ നിരവധി കടകളും വീടുകളും പൂര്‍ണമായും വെള്ളത്തിനടിയിലായ അവസ്ഥയാണ്. നിരവധി കൃഷി സ്ഥലങ്ങളും നശിച്ചതായി റിപ്പോര്‍ട്ടുണ്ട്. പത്തനംതിട്ട ജില്ലയില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്