സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് അംഗം വിപി സെയ്ത് മുഹമ്മദ് നിസാമി അന്തരിച്ചു

സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് അംഗം വിപി സെയ്ത് മുഹമ്മദ് നിസാമി അന്തരിച്ചു

August 14, 2018 0 By Editor

തേഞ്ഞിപ്പലം: പ്രമുഖ വാഗ്മിയും പണ്ഡിതനുമായ വിപി സെയ്ത് മുഹമ്മദ് നിസാമി (72)അന്തരിച്ചു. ഇന്നലെ രാത്രി 11.30 ഓടെ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു.

സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് അംഗം, എടവണ്ണപ്പാറ റശീദിയ്യ കോളജ് പ്രിന്‍സിപ്പാള്‍, വാഫി സി ഐ സി അക്കാദമിക് കൗണ്‍സില്‍ ഡയറക്ടര്‍, വളാഞ്ചേരി മര്‍കസ് കമ്മിറ്റി അംഗം, പന്നിയങ്കര ജുമുഅത്ത് പള്ളി ഇമാം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയായിരുന്നു.

പിതാവ്: പരേതനായ ഉമ്മര്‍. മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: ജമീല. മക്കള്‍: വി.പി മുഹമ്മദ് ഇഖ്ബാല്‍, വി.പി മുഹമ്മദ് ജാവിദ്, വി.പി മുഹമ്മദ് സജീഹ്, ഹൈറുന്നീസ, സുമയ്യ, റാഹില, മുഹ്‌സിന. മരുമക്കള്‍: പരേതനായ ഹസൈനാര്‍ ഫൈസി (കൂനൂള്‍മാട്), ലത്തീഫ് (ചെട്ടിപ്പടി), കോയമോന്‍ (കുറ്റിക്കാട്ടൂര്‍), ഹാഫിള്‍ വാഫി (കൊടുവള്ളി), മെഹബൂബ, ഷംന.

മയ്യിത്ത് നിസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പാണമ്ബ്ര ജുമുഅത്ത് പള്ളിയില്‍.