താമരശേരിയില്‍ യുകെജി വിദ്യാര്‍ത്ഥിയെ കാണാനില്ല

August 14, 2018 0 By Editor

കോഴിക്കോട്: കോഴിക്കോട് താമരശേരിയില്‍ നിന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി. ഇയ്യാട് ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ യുകെജി വിദ്യാര്‍ത്ഥി ഇയ്യാട് ചേലത്തൂര്‍ മീത്തല്‍ മുഹമ്മദലിയുടെ മകന്‍ മുഹമ്മദ് യാസിനെയാണ് കാണാതായിരിക്കുന്നത്.

കുട്ടിയെ തിങ്കളാഴിച മുതലാണ് കാണാതായിരിക്കുന്നതെന്നാണ് പരാതിയില്‍ പറയുന്നത്. നാട്ടുകാരും പൊലീസും സ്‌കൂളിനു സമീപത്തെ തോട്ടിലടക്കം തിരച്ചില്‍ നടത്തുകയാണ്.