മുംബൈ സിറ്റിയുടെ പരിശീലകന്‍ അലക്‌സാണ്ടര്‍ ഗുയിമാറസ് സ്ഥാനം ഒഴിഞ്ഞു

മുംബൈ സിറ്റിയുടെ പരിശീലകന്‍ അലക്‌സാണ്ടര്‍ ഗുയിമാറസ് സ്ഥാനം ഒഴിഞ്ഞു

August 14, 2018 0 By Editor

അവസാന രണ്ടു സീസണുകളിലും മുംബൈ സിറ്റിയുടെ അമരത്ത് ഉണ്ടായിരുന്ന കോസ്റ്റാറിക്കന്‍ പരിശീലകന്‍ അലക്‌സാണ്ടര്‍ ഗുയിമാറസ് സ്ഥാനം ഒഴിഞ്ഞു. ക്ലബും മാനേജറും സംയുക്തമായാണ് ഈ തീരുമാനത്തില്‍ എത്തിയത്. 2016 സീസണ്‍ തുടക്കത്തില്‍ മുംബൈയില്‍ എത്തിയ ഗുയിമാറസ് ആദ്യ സീസണില്‍ മുംബൈ സിറ്റിയില്‍ അത്ഭുതങ്ങള്‍ തീര്‍ത്തിരുന്നു. ലീഗ് ഘട്ടത്തില്‍ മുംബൈ സിറ്റിയെ ഒന്നാമത് ആണ് ആ സീസണില്‍ ഗിയിമാറസ് എത്തിച്ചത്. മുംബൈയുടെ ഐ എസ് എല്ലില്‍ ആദ്യ പ്ലേ ഓഫും ആ സീസണില്‍ ആണ് സാധ്യമായത്.

എന്നാല്‍ കഴിഞ്ഞ സീസണില്‍ ടീം ഡ്രാഫ്റ്റിലൂടെ വീണ്ടും പുതുതായി ഉണ്ടാക്കേണ്ടി വന്നത് പരിശീലകന് വെല്ലുവിളിയായി. കഴിഞ്ഞ സീസണില്‍ ഏഴാം സ്ഥാനത്ത് എത്താനെ മുംബൈക്ക് ആയിരുന്നുള്ളൂ. 18 മത്സരങ്ങളില്‍ ഏഴെണ്ണം മാത്രം വിജയിച്ച മുംബൈ സിറ്റി ആകെ 23 പോയന്റാണ് സ്വന്തമാക്കിയത്. സൂപ്പര്‍ കപ്പിന് യോഗ്യത നേടാന്‍ പോലും മുംബൈ സിറ്റിക്കായില്ല. ഇതാണ് പുതിയ പരിശീലകനെ തേടാന്‍ മുംബൈയെ പ്രേരിപ്പിച്ചത്.