സ്വര്‍ണ വില കുറഞ്ഞു: പവന് 22,000 രൂപയായി
August 15, 2018കൊച്ചി: സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 120 രൂപയുടെ കുറവാണ് ആഭ്യന്തര വിപണിയില്‍ രേഖപ്പെടുത്തിയത്. 22,000 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,750 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒന്‍പത് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ പവന്റെ വില മാറിയത്. ഓഗസ്റ്റ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.