വീട്ടില്‍ മുട്ടൊപ്പം വെള്ളം കയറി: വി.എം സുധീരനെയും ഭാര്യയെയും ബോട്ടില്‍ ഗവണ്‍മെന്റ് ഗസ്റ്റ്ഹൗസിലെത്തിച്ചു

വീട്ടില്‍ മുട്ടൊപ്പം വെള്ളം കയറി: വി.എം സുധീരനെയും ഭാര്യയെയും ബോട്ടില്‍ ഗവണ്‍മെന്റ് ഗസ്റ്റ്ഹൗസിലെത്തിച്ചു

August 15, 2018 0 By Editor

തിരുവനന്തപുരം: കെപിസിസി മുന്‍ പ്രസിഡന്റ് വി.എം സുധീരന്റെ ഗൗരീശപട്ടത്തെ വീട്ടില്‍ വെളളം കയറിയതിനെത്തുടര്‍ന്ന് മാറ്റി. ബോട്ടിലാണ് ഇദ്ദേഹത്തെയും ഭാര്യയേയും ഗവണ്‍മെന്റ് ഗസ്റ്റ്ഹൗസിലേക്ക് എത്തിച്ചത്. പനി മൂലം വീട്ടില്‍ വിശ്രമിക്കുകയായിരുന്നു അദ്ദേഹം.

രാവിലെ മുതല്‍ കനത്ത മഴയാണ്, ആറര ആയപ്പോള്‍ വീടിന്റെ മുറ്റം വരെ വെള്ളം കയറിയിട്ടുണ്ടായിരുന്നു. ഒന്‍പതര ആയപ്പോഴേയ്ക്കും വീടനകത്തെ മുറികളിലെല്ലാം വെളളം നിറഞ്ഞു. മുറികള്‍ക്കുള്ളില്‍ മുട്ടൊപ്പം വരെ വെള്ളമെത്തി. ഞാനും ഭാര്യയും മാത്രമാണ് വീട്ടിലുള്ളത്. ബോട്ടിലാണ് ഗവണ്‍മെന്റ് ഗസ്റ്റ്ഹൗസിലേക്ക് എത്തിച്ചേര്‍ന്നതെന്നും വി.എം. സുധീരന്‍ പറഞ്ഞു.