മുല്ലപ്പെരിയാറിന്‍റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി

മുല്ലപ്പെരിയാറിന്‍റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി

August 15, 2018 0 By Editor

മുല്ലപ്പെരിയാറിന്‍റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നീരൊഴുക്കിന് തുല്യമായ വെള്ളം തുറന്നു വിടണമെന്ന് തമിഴ്നാട് സര്‍ക്കാറിനോട് ആഭ്യര്‍ഥിച്ചിട്ടുണ്ട്. മുല്ലപെരിയാര്‍ വിഷയത്തില്‍ ഇടപെടണമെന്ന് കേന്ദ്ര സര്‍ക്കാറിനോടും ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മഴക്കെടുതിയോട് അനുബന്ധിച്ച്‌ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ അതീവ ഗൗരവതരമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിഷയം പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി എന്നിവരുമായി സംസാരിച്ചിട്ടുണ്ട്. കേരളത്തിന്‍റെ ആവശ്യങ്ങളോട് അനുഭാവപൂര്‍വമാണ് കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചത്. വിഷയത്തില്‍ കേരളത്തെ സഹായിക്കാമെന്ന് കേന്ദ്രത്തിന്‍റെ ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും പിണറായി പറഞ്ഞു.