അച്ചന്‍കോവിലാര്‍ കരകവിഞ്ഞൊഴുകുന്നു: പന്തളം വെള്ളത്തില്‍ മുങ്ങി

അച്ചന്‍കോവിലാര്‍ കരകവിഞ്ഞൊഴുകുന്നു: പന്തളം വെള്ളത്തില്‍ മുങ്ങി

August 17, 2018 0 By Editor

പന്തളം: അച്ചന്‍കോവിലാര്‍ കരകവിഞ്ഞൊഴുകിയതോടെ പന്തളം ടൗണ്‍ വെള്ളത്തില്‍ മുങ്ങി. എം.സി റോഡിലൂടെയുള്ള ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചയോടെയാണ് പന്തളം നഗരത്തില്‍പെട്ടെന്ന് വെള്ളം കയറിത്തുടങ്ങിയത്. പുഴയ്ക്ക് സമാനമായ രീതിയില്‍ ശക്തമായ ഒഴുക്കാണ് നഗരത്തില്‍ അനുഭവപ്പെടുന്നത്.

ഇന്നലെ രാത്രിവരെ വെള്ളമില്ലാതിരുന്ന പ്രദേശങ്ങള്‍ പൊടുന്നനെ വെള്ളത്തിനടിയിലാവുകയായിരുന്നു. നിരവധി പേര്‍ വീടുകളില്‍ അകപ്പെട്ടിട്ടുണ്ട്. റോഡുകള്‍ പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്.